അടിമാലി: പഴന്പിള്ളിച്ചാലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പഴന്പിള്ളിച്ചാൽ തടത്തിൽ പരേതനായ സുകുമാരന്റെ മകൻ അനിൽകുമാർ (37) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ ക്ഷീരോത്പാദക സഹകരണ സംഘത്തിലേക്കു പാലുമായി പോകുന്പോൾ നിയന്ത്രണവിട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. പരിക്കേറ്റ അനിൽകുമാറിനെ കോതമംഗലത്തെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: നിഷ. മക്കൾ: അനിഷ്ക, അനാമിക, മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞ്.
ഓട്ടോറിക്ഷ മറിഞ്ഞു യുവാവ് മരിച്ചു
12:07 AM Feb 18, 2020 | Deepika.com