തിരുവനന്തപുരം: അഞ്ചു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (ഒന്നാം എൻസിഎ- എൽസി/എഐ), ഫയർ ആന്‍ഡ് റസ്ക്യൂ സർവീസസിൽ ഫയർമാൻ ഡ്രൈവർ കം പന്പ് ഓപ്പറേറ്റർ (ട്രെയിനി) (രണ്ടാം എൻസിഎ- പട്ടികവർഗം, വിശ്വകർമ, പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), വിവിധ കന്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഎംവി) എൻസിഎ.- ധീവര, വിവിധ കന്പനി/ബോർഡ്/കോർപ്പറേഷനുകളിൽ കാറ്റഗറി നന്പർ 390/18 വിജ്ഞാപന പ്രകാരം ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഎംവി), വ്യാവസായിക പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് (പട്ടികജാതി/വർഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം) എന്നീ തസ്തികളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
അഞ്ചു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക
11:06 PM Feb 17, 2020 | Deepika.com