കൊച്ചി: കാക്കനാട് സ്വദേശിനിയായ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശി രമേശ് രാമന്(24) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. പച്ചാളത്തുനിന്നു കാണാതായ പെണ്‍കുട്ടിക്കായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന കഥ പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം മെട്രോ യാത്രയ്ക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കതൃക്കടവിലുള്ള തന്റെ ഫ്ലാറ്റില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായി ഇയാള്‍ പോലീസിനോടു സമ്മതിച്ചു. ഇയാള്‍ക്കെതിരെ അരൂര്‍, പാലക്കാട് കൊല്ലങ്കോട് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
01:22 AM Feb 17, 2020 | Deepika.com