കാഞ്ഞിരപ്പള്ളി: രാത്രി വീടിന്റെ മുകളില്‍ ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ രാവിലെ മുറ്റത്തു മരിച്ച നിലയില്‍ കണ്ടെത്തി. വെളിച്ചിയാനി കോഴിമല പരേതനായ കെ.വി. കുര്യന്റെയും വത്സമ്മയുടെയും മകന് സുനോജ് കുര്യന് (44) ആണ് മരിച്ചത്.
സംസ്കാരം ഇന്നു രണ്ടിനു വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയില്‍. വീട്ടുകാര്‍ ഉണര്‍ന്ന ശേഷം രാവിലെ ആറോടെയാണ് മുറ്റത്തു സുനോജിനെ മരിച്ച നിലയില്‍ കണ്ടത്. വീടിനുള്ളില്‍ ചൂടു കൂടുതലായിരുന്നതിനാല്‍ രാത്രി 11നാണ് സുനോജ് ഉറങ്ങാനായി ടെറസിലേക്കു കയറിപ്പോയത്. ഉറക്കത്തിനിടെ എണീറ്റ സുനോജ്, അരമതില് ഇല്ലാത്ത ടെറസില്‍നിന്നു വീണതാകാമെന്നാണ് നിഗമനമെന്നു പോലീസ് അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിൽ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ഭാര്യ ഷീബ മുക്കുളം മുതുകുന്നേല്‍ കുടുംബാംഗം. മക്കൾ: കുര്യന് (വിദ്യാർഥി, ഹോളി ഫാമിലി ഹൈസ്കൂൾ, ഇഞ്ചിയാനി), ഏയ്ഞ്ചല്‍ (വിദ്യാർഥിനി സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ, മുണ്ടക്കയം).
ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് മുറ്റത്തു മരിച്ചനിലയില്‍
01:21 AM Feb 17, 2020 | Deepika.com