കൊച്ചി: ഭാഷയുടെ മേൽ സ്വാധീനമുള്ളവരാകണം എഴുത്തുകാരെന്നു പ്രഫ. എം.കെ. സാനു. തിരുത്തലുകൾക്കു സ്വയം വിധേയരാവുകയാണ് നല്ല എഴുത്തുകാരുടെ ലക്ഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെസിബിസി ചെറുകഥാ പുരസ്കാരം ആർ.പ്രഗിൽനാഥിന്റെ പെണ്ചിലന്തിയെന്ന കഥയ്ക്കു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജന്മം കൊണ്ടും പരിശീലനം കൊണ്ടും എഴുത്തുകാരാകുന്നവരുണ്ട്. തങ്ങളുടെ വഴി തിരിച്ചറിയുന്നവർക്കാണ് സാഹിത്യ ലോകത്തു മുന്നേറാനാകുകയെന്നും അദ്ദേഹം പറഞ്ഞു. പിഒസി ഡയറക്ടർ ഫാ.വർഗീസ് വള്ളിക്കാട്ട്, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ.ഏബ്രഹാം ഇരിന്പിനിയ്ക്കൽ, ക്യാന്പ് ഡയറക്ടർ തിരക്കഥാകൃത്ത് ജോണ് പോൾ, സിപ്പി പള്ളിപ്പുറം, ഫ്രാൻസിസ് നൊറോണ എന്നിവർ പ്രസംഗിച്ചു. നജിം കൊച്ചുകലുങ്കിന്റെ സമദർശി ഗ്രന്ഥശാല ആൻഡ് വായനശാല, എൽദോ ജേക്കബിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
നല്ല എഴുത്തുകാർ തിരുത്തലുകൾക്കു സ്വയം വിധേയരാവണം : എം.കെ. സാനു
01:21 AM Feb 17, 2020 | Deepika.com