കൊച്ചി: പല സംസ്കാരങ്ങളെയും പുറത്തു നിർത്തുന്ന ദേശീയതാ സങ്കൽപമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ.
സാഹിത്യം, സംസ്കാരം, വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന വിഷയത്തിൽ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനേകം പാരന്പര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ് ഇന്ത്യ ഒന്നിച്ചുനിന്നതെന്നും ഏകശിലാ രൂപമായ ഇന്ത്യയെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലത്തു മുൻകാല ചരിത്രം അറിയേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ ഇന്ത്യക്കാരും ഏതെങ്കിലും ഒരു പ്രത്യേക വംശത്തിന്റെ പിന്മുറക്കാരല്ല. പല സമയത്തുമുള്ള കുടിയേറ്റങ്ങളിലൂടെ എത്തിച്ചേർന്നവരാണ്. സമ്മിശ്ര ജനതയാണ് ഇന്ത്യയിലേത്. ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇന്ത്യൻ സംസ്കാരത്തെ നിർമിച്ചത്.
ഭാഷ, സംസ്കാരം തുടങ്ങിയവയിലെ വൈവിധ്യം നിലനിർത്തുക പ്രധാനമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇന്ത്യൻ സംസ്കാരത്തെ നിർമിച്ചത്: സച്ചിദാനന്ദൻ
01:21 AM Feb 17, 2020 | Deepika.com