തോ​ക്കു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് നാ​ളെ

01:53 AM Feb 16, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​നെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കി​​​യ സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ​​​യും, പേ​​​രൂ​​​ർ​​​ക്ക​​​ട എ​​​സ്എ​​​പി ക്യാന്പി​​​ൽ​​നി​​​ന്നു വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ കാ​​​ണാ​​​താ​​​യ കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഹ​​​സ​​​ന​​​മാ​​​കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പോ​​​ലീ​​​സ് സേ​​​ന​​​യി​​​ലെ തോ​​​ക്കു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ക്കാ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ച്.

കാ​​​ണാ​​​താ​​​യ ഇ​​​ൻ​​​സാ​​​സ് ഗ​​​ണ​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ തോ​​​ക്കു​​​ക​​​ളും നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ എ​​​സ്എ​​​പി ക്യാന്പിൽ എ​​​ത്തി​​​ക്കാ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ച് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു സേ​​​ന​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന തോ​​​ക്കു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​ത്. തോ​​​ക്കു​​​ക​​​ളു​​​ടെ സീ​​​രി​​​യ​​​ൽ ന​​​ന്പ​​​ർ അ​​​നു​​​സ​​​രി​​​ച്ചാ​​​കും ക​​​ണ​​​ക്കെ​​​ടു​​​ക്കു​​​ക.