തിരുവനന്തപുരം: മഥുര-ഹസ്രത് നിസാമുദീൻ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന എട്ടു ട്രെയിനുകൾ റദ്ദാക്കി.
തിരുവനന്തപുരം സെൻട്രൽ- ന്യൂഡൽഹി കേരള എക്സ്പ്രസ്(23,24,25 തീയതികളിൽ), ന്യൂഡൽഹി-തിരുവനന്തപുരം സെൻട്രൽ കേരള എക്സ്പ്രസ് (26,27,28 ), എറണാകുളം-ഹസ്രത് നിസാമുദീൻ മംഗള എക്സ്പ്രസ് (23,24,25 ), ഹസ്രത് നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്(26,27,28 ), ഛണ്ഡിഗഡ്-കൊച്ചുവേളി കേരള സന്പർക്ക് ക്രാന്തി എക്സ്പ്രസ് (26), കൊച്ചുവേളി-ഛണ്ഡിഗഡ് കേരള സന്പർക്ക് ക്രാന്തി (29), കൊച്ചുവേളി-ഡെറാഡൂണ്‍ എക്സ്പ്രസ് (28), ഡെറാഡൂണ്‍-കൊച്ചുവേളി എക്സ്പ്രസ് (മാർച്ച് 02) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്.
28 ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-ന്യൂഡൽഹി കേരള എക്സ്പ്രസ് ആഗ്ര കന്റോണ്‍മെന്റ് വഴി തിരിച്ചുവിടും.
29, മാർച്ച് ഒന്ന് തീയതികളിൽ ന്യൂഡൽഹി-തിരുവനന്തപുരം സെൻട്രൽ കേരള എക്സ്പ്രസ് ഗാസിയാബാദ് വഴി തിരിച്ചുവിടും.ഇതിനു പുറമെ തിരുവനന്തപുരം-ഹസ്രത് നിസാമുദീൻ രാജധാനി എക്സ്പ്രസ് 27 ന് രണ്ട് മണിക്കൂർ വൈകി 9.15 ന് മാത്രമേ സർവീസ് ആരംഭിക്കു. 28 നുള്ള തിരുവനന്തപുരം-ഹസ്രത് നിസാമുദീൻ രാജധാനി എക്സ്പ്രസ് ട്രെയിൻ മൂന്നര മണിക്കൂർ വൈകി 10.45 നു മാത്രമേ തിരുവനന്തപുരത്തുനിന്നു സർവീസ് ആരംഭിക്കുകയുള്ളുവെന്നും റെയിൽവേ അറിയിച്ചു.
കേരളാ എക്സ്പ്രസ് മൂന്നു ദിവസം റദ്ദാക്കി
01:52 AM Feb 16, 2020 | Deepika.com