‘വോയ്സ് ഓഫ് ലൗ’രൂപീകരിച്ചു
01:02 AM Feb 16, 2020 | Deepika.com
കൊച്ചി: ആഗോളതലത്തിലെ മലയാളികള്‍ക്ക് സത്യസന്ധവും നിസ്വാര്‍ഥവുമായ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നവരുടെ അഖില കേരള സംഘടന ‘വോയ്സ് ഓഫ് ലൗ’ രൂപീകരിച്ചു. പത്തനാപുരം ഗാന്ധിഭവന്റെയും കൊച്ചി മേളം ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിലാണു സംഘടന രൂപീകരിച്ചത്. ഡോ. കുര്യന് ജോണ്‍ മേളാംപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഭാവിയില്‍ അന്താരാഷ്ട്ര തലത്തില്‍ സംഘടനയെ വളര്‍ത്താനാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.