ചാ​വ​റ പ്ര​സം​ഗ മ​ത്സ​രം: ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി

12:10 AM Jan 30, 2020 | Deepika.com
കൊ​​​ച്ചി: ന​​​വോ​​​ത്ഥാ​​​ന നാ​​​യ​​​ക​​​നും സി​​​എം​​​ഐ, സി​​​എം​​​സി സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​ന്‍റെ സ്മ​​​ര​​ണാ​​ർ​​ഥം എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ന​​​ട​​​ത്തു​​​ന്ന 31-ാമ​​​ത് അ​​​ന്ത​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​വ​​​റ പ്ര​​​സം​​​ഗ​​മ​​​ത്സ​​​ര​​​ത്തി​​​നു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ തു​​​ട​​​ങ്ങി. പ്രാ​​​ഥ​​​മി​​​ക​​​മ​​​ത്സ​​​രം ഫെ​​​ബ്രു​​​വ​​​രി ആ​​​റു മു​​​ത​​​ൽ 18 വ​​​രെ ഉ​​​ച്ച​​​യ്ക്ക് 12.30 ന് ​​​കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​ന്പ​​​തു പ്ര​​​മു​​​ഖ കോ​​​ള​​​ജ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലും പ്ര​​​ത്യേ​​​കം മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​കും.

അ​​​ന്തി​​​മ​​​ത​​​ല മ​​​ത്സ​​​ര​​​ത്തി​​​ലെ ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്കു (ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലും) 10000, 7000, 5000 രൂ​​​പ വീ​​​തം ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ ട്രോ​​​ഫി​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും.
പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളും തീ​യ​തി​യും ഫോ​ണ്‍ ന​ന്പ​റും: കോ​ട്ട​യം (ഫെ​ബ്രു. 6) കെ​ഇ കോ​ള​ജ് മാ​ന്നാ​നം, 0481 2597374, 9496546707, തി​രു​വ​ന​ന്ത​പു​രം (ഫെ​ബ്രു. 10) ക്രൈ​സ്റ്റ് കോ​ള​ജ്, 04712487333, 9447131089, ഇ​രി​ങ്ങാ​ല​ക്കു​ട (ഫെ​ബ്രു. 12) ക്രൈ​സ്റ്റ് കോ​ള​ജ്, 04802825258, 8129625288, എ​റ​ണാ​കു​ളം (ഫെ​ബ്രു. 13) സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ്, 04842870504, 9446058463, കോ​ഴി​ക്കോ​ട് (ഫെ​ബ്രു. 13) സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി, 04952355901, 9447705355, ക​ണ്ണൂ​ർ (ഫെ​ബ്രു. 14) നി​ർ​മ​ല​ഗി​രി കോ​ള​ജ് 04902361247, 9447483180, ഇ​ടു​ക്കി (ഫെ​ബ്രു. 14) സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് മൂ​ല​മ​റ്റം, 04862252043, 9846708606, വ​യ​നാ​ട് (ഫെ​ബ്രു. 17) പ​ഴ​ശി​രാ​ജ കോ​ള​ജ്, 04936 240366, 9447399513, പാ​ല​ക്കാ​ട് (ഫെ​ബ്രു. 18) മേ​ഴ്സി കോ​ള​ജ്, 0491 2541149, 9496492543.

പ്രാ​​​ഥ​​​മി​​​ക​​​ത​​​ല​​​ത്തി​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽനി​​​ന്നു പ​​​ര​​​മാ​​​വ​​​ധി പേ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. ഇ​​​തി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​മാ​​​യി 2000,1500,1000 രൂ​​​പ​​​യും ഫൈ​​​ന​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള യാ​​​ത്രാ ചെ​​​ല​​​വു​​​ക​​​ളും ന​​​ൽ​​​കും. ഇ​​​തി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന​​​വ​​​ർ​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന നാ​​​ലു പേ​​​ർ​​​ക്കു​​​മാ​​​യി (മ​​​ല​​​യാ​​​ളം, ഇം​​​ഗ്ലീ​​​ഷ്- ര​​​ണ്ടു പേ​​​ർ വീ​​​തം) കൊ​​​ച്ചി ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ പ്ര​​​ഭാ​​​ഷ​​​ണ ക​​​ല​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​ക്യാ​​​ന്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. താ​​​മ​​​സം, ഭ​​​ക്ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. സം​​​സ്ഥാ​​​ന, ദേ​​​ശീ​​​യ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ​​​രാ​​​യ വ്യ​​​ക്തി​​​ക​​​ൾ പ​​​ഠ​​​ന​​​ക്യാ​​​ന്പ് ന​​​യി​​​ക്കും.

ഫെ​​​ബ്രു​​​. 22,23 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ലാ​​​ണു ഫൈ​​​ന​​​ൽ. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04844070250, 9947850402 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കേ​​​ട​​​ത്ത്, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.