കൊച്ചി: കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയില്‍ അനധികൃത കൈയേറ്റമുണ്ടെന്നാരോപിച്ചു മല്ലപ്പള്ളി സ്വദേശി ചെറിയാന് ഈപ്പന് നല്കിയ ഹര്‍ജിയില്‍ കൈയേറ്റമുണ്ടോയെന്ന് അന്വേഷിക്കാന്‍ കളക്ടര്‍ തന്റെ കീഴുദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മൂന്നു മാസത്തിനകം സ്കെച്ച് തയാറാക്കി കൈയേറ്റമുണ്ടെന്നു കണ്ടെത്തിയാല്‍ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
സമീപവാസി സംസ്ഥാനപാതയുടെ ഭൂമി അനധികൃതമായി കൈയേറിയെന്നാരോപിച്ചു പൊതുമരാമത്ത് വകുപ്പിനും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ പാതയുടെ സര്‍വേ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും കൈയേറ്റമുണ്ടെങ്കില്‍ പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി.
സംസ്ഥാനപാതയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നു ഹൈക്കോടതി
12:20 AM Jan 29, 2020 | Deepika.com