കൊച്ചി: മുൻനിര കാർ നിർമാതാക്കളായ റെനോള്‍ട്ട് ഡീലര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ ഡയമണ്ട് ക്ലബ് പുരസ്കാരം ഇത്തവണയും ടിവിഎസ് റെനോള്‍ട്ട് കേരളയ്ക്ക് ലഭിച്ചു. തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷമാണ് ടിവിഎസ് റെനോള്‍ട്ടിനു ഈ ബഹുമതി കരസ്ഥമാക്കുന്നത്. ഏറ്റവും കൂടുതല്‍ കാറുകള്‍ വില്പന നടത്തി ഇന്ത്യയിലെ ഏറ്റവും മികച്ച ഡീലര്‍ എന്ന ബഹുമതിയും ടിവിഎസ് റെനോള്‍ട്ട് നിലനിറുത്തി. റോമില്‍ സമാപിച്ച കോണ്‍ഫറന്‍സില്‍ ടിവിഎസ് കേരളയ്ക്കു വേണ്ടി സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍ പുരസ്കാരം ഏറ്റുവാങ്ങി.
റെനോള്‍ട്ടിന്റെ എല്ലാ മോഡല്‍ കാറുകളുടെയും വില്പന, വില്പനാനന്തര സേവനങ്ങള്‍, ഉപഭോക്താക്കളുടെ സംതൃപ്തി തുടങ്ങിയവയിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനവും, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയ റെനോ ട്രൈബര്‍ ഏറ്റവും കൂടുതല്‍ വില്പന നടത്തിയതുമാണ് ടിവിഎസ് റെനോള്‍ട്ട് കേരളയ്ക്ക് ഏഴാം തവണയും ഡയമണ്ട് ക്ലബ് അംഗീകാരം നേടി തന്നതെന്ന് തോമസ് സ്റ്റീഫന്‍ പറഞ്ഞു. റെനോ കാര്‍ ഉടമകള്‍ക്ക് നല്കി വരുന്ന വില്പനാനന്തര സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ കസ്റ്റമര്‍ കെയര്‍ അവാര്‍ഡും ടിവിഎസ് റെനോള്‍ട്ട് കേരള കരസ്ഥമാക്കി.
ടിവിഎസ് റെനോള്‍ട്ടിന് ഡയമണ്ട് ക്ലബ് പുരസ്കാരം
12:18 AM Jan 29, 2020 | Deepika.com