ചാലക്കുടി: പോട്ട ദേശീയ ബൈബിൾ കണ്വൻഷൻ ഇന്ന് ആരംഭിക്കും. രാവിലെ ഒന്പതിന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.അഞ്ചുദിവസത്തെ കൺവൻഷനിൽ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. ഡൊമിനിക് വാളമ്നാൽ, ഫാ. ആന്റോ ചീരപറമ്പിൽ, ഫാ. ഡെർബിൻ ഈട്ടിക്കാട്ടിൽ എന്നിവർ വചനശുശ്രൂഷകൾ നയിക്കും.
തലശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണം നടത്തും. പതിനായിരം പേർക്ക് ഇരിക്കാനുള്ള പന്തലും രോഗികൾക്കുവേണ്ടി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. പോട്ട ആശ്രമം ജംഗ്ഷനിൽ എല്ലാ കെഎസ്ആർടിസി ബസുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വിശുദ്ധ കുർബാനയും ആരാധനയും എല്ലാ ദിവസവും ഉണ്ടായിരിക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കണ്വൻഷൻ വൈകുന്നേരം അഞ്ചുവരെയാണ്. ഫെബ്രുവരി രണ്ടിനു കണ്വൻഷൻ സമാപിക്കും.
പോട്ട ബൈബിൾ കണ്വൻഷൻ ഇന്ന് ആരംഭിക്കും
12:18 AM Jan 29, 2020 | Deepika.com