തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും എച്ച്ആർഡി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും ജനുവരി 31ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
എംഇഎ അറ്റസ്റ്റേഷൻ, അപ്പോസ്റ്റൈൽ (ഹേഗ് കൺവെൻഷൻ ഉടമ്പടിയുടെ ഭാഗമായി 118 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷൻ), യുഎഇ എംബസി, കുവൈറ്റ് എംബസി, ഖത്തർ എംബസി, ബഹറൈൻ എംബസി എന്നിവയ്ക്കായി അന്നേ ദിവസം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. കൂടാതെ കുവൈറ്റ് വീസാ സ്റ്റാംപിംഗിനുള്ള രേഖകളും സ്വീകരിക്കും. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങൾക്കുമായി www.nor karoots.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 0471ൺ-2770561. അന്നേ ദിവസം നോർക്ക റൂട്ട്സ് തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതെന്റിക്കേഷൻ സെന്ററിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല.
സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ
11:20 PM Jan 28, 2020 | Deepika.com