തിരുവനന്തപുരം: ത്രിവത്സര എൽഎൽബി/ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള ഓണ്‍ലൈൻ പ്രവേശന പരീക്ഷ താഴെപ്പറയുന്ന ഷെഡ്യൂൾപ്രകാരം നടത്തും.
ഏപ്രിൽ 25നു ത്രിവത്സര എൽഎൽബിയും 26നു ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പരീക്ഷയും നടത്തും. കേരളത്തിലെ സർക്കാർ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും ത്രിവത്സര എൽഎൽബി/ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.
പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓണ്‍ലൈൻ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്, നോണ്‍-ക്രീമിലെയർ സർട്ടിഫിക്കറ്റ്, വരുമന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കേണ്ടതും നിർദേശിക്കുന്ന സമയത്ത് അവ ഓണ്‍ലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുമാണ്.
ഫോണ്‍: 0471-2525300.
എൽഎൽബി പ്രവേശന പരീക്ഷാ തീയതികൾ
11:20 PM Jan 28, 2020 | Deepika.com