കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
11:20 PM Jan 28, 2020 | Deepika.com
തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരിയിൽ നാല് ജില്ലകളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റീസ് (റിട്ട.) എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. വയനാട് ജില്ലയിലെ സിറ്റിംഗ് സുൽത്താൻബത്തേരി സർക്കാർ അതിഥി മന്ദിരത്തിൽ അഞ്ച്, ആറ്, ഏഴ് തിയതികളിൽ നടക്കും. ഇടുക്കിയിൽ പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 12,13,14 തീയതികളിൽ സിറ്റിംഗ് നടക്കും. തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് ആനയറയിലെ കടാശ്വാസ കമ്മീഷന്റെ കോമ്പൗണ്ടിലെ കാർഷിക വിപണന കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ 17,18,19,20 തീയതികളിൽ നടക്കും.