തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബിഎസ്സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് നിയമനം നടത്തുന്നു. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
30ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ സ്കൈപ്പ് ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർ ഹാഡ്/ഡിഒഎച്ച് പരീക്ഷ പാസാകണം. ഹാഡ്/ഡിഒഎച്ച് പരിശീലനം ഒഡെപെക്ക് നൽകും. ഉദ്യോഗാർഥികൾ ബയോഡാറ്റ gcc@odepc.in യിലേക്ക് ജനുവരി 29 വരെ അയയ്ക്കാം.
യുഎഇയിൽ മെയിൽ നഴ്സുമാർക്ക് അവസരം
11:20 PM Jan 28, 2020 | Deepika.com