കോട്ടയം: തെർമൽ അനാലിസിസ് ഗവേഷണ മേഖലയിലെ മികച്ച സംഭാവനകൾക്ക് ഇന്ത്യൻ തെർമൽ അനാലിസിസ് സൊസൈറ്റി ഏർപ്പെടുത്തിയ ’നെറ്റ്സ് - ഇറ്റാസ്’ പുരസ്കാരത്തിന് എംജി സർവകലാശാലയിലെ കെമിക്കൽ സയൻസസ് അധ്യാപകൻ പ്രഫ. സുരേഷ് മാത്യു അർഹനായി.
30 ന് മുംബയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ നടക്കുന്ന ’ഇറ്റാസ്’ സിന്പോസിയത്തിൽ പുരസ്കാരം സമ്മാനിക്കും.
ജർമനിയിലെ അലക്സാണ്ടർ ഫൊണ്‍ ഹുംബോൾട് ഫെലോയായ ഡോ. സുരേഷ് മാത്യു സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് മുൻ ഡയറക്ടറും അഡ്വാൻസ്ഡ് മോളിക്യൂലർ മെറ്റീരിയൽസ് റിസർച്ച് സെന്റർ സ്ഥാപക ഡയറക്ടറുമാണ്. തെർമൽ അനാലിസിസ് മേഖലയിൽ അനേകം ഗവേഷണ പ്രസിദ്ധീകരണങ്ങളും പേറ്റന്റുകളുമുണ്ട്.
തായ്വാനിലെ ലുൻഗ്വ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, പോളണ്ടിലെ റെസോ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ വിസിറ്റിംഗ് പ്രഫസറാണ്.
ഡോ. സുരേഷ് മാത്യുവിന് ’നെറ്റ്സ്-ഇറ്റാസ്’ പുരസ്കാരം
12:14 AM Jan 28, 2020 | Deepika.com