തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരേ പോലീസ് കേസെടുത്തു.
സെൻകുമാറിനെ കൂടാതെ ബിഡിജെഎസ് നേതാവ് സുഭാഷ് വാസു ഉൾപ്പെടെ എട്ടു പേർക്കെതിരേയാണു കേസ്. മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനെ ആക്രമിക്കാൻ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിലാണു കേസ്. കന്റോണ്മെന്റ് പോലീസാണു കേസെടുത്തിരിക്കുന്നത്. അപമാനിക്കൽ, സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ പതിനാറിനു വെള്ളാപ്പള്ളി നടേശനെതിരേ സെൻകുമാറും സുഭാഷ് വാസുവും നടത്തിയ വാർത്താസമ്മേളനമാണു കേസിനാസ്പദമായ സംഭവത്തിനു കാരണമായത്.
സെൻകുമാർ ഉൾപ്പെടെ എട്ടു പേർക്കെതിരേ കേസെടുത്തു
01:26 AM Jan 26, 2020 | Deepika.com