തൃശൂർ: സത്യം കംപ്യൂട്ടർ, വ്യാപം പരീക്ഷാ ക്രമക്കേട്, ബെല്ലാരിയിലെ ഖനി അഴിമതി തുടങ്ങിയ കേസുകൾ അന്വേഷിച്ച മലയാളിയായ സിബിഐ അഡീഷണൽ സൂപ്രണ്ട് ടി.വി. ജോയിക്ക് അതിവിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതിഭവൻ പ്രഖ്യാപിച്ച മെഡലാണു സിബിഐ കൊച്ചി യൂണിറ്റിൽ സേവനം ചെയ്യുന്ന ജോയിക്കു ലഭിച്ചത്.
2011ൽ രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു. സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയിൽ പോലീസ് ഉപദേഷ്ടാവായി സേവനം ചെയ്തിട്ടുണ്ട്.
വ്യാജ മുദ്രപ്പത്രം കേസ്, പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് കേസ്, റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പുകേസ് തുടങ്ങിയ പ്രധാന കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ്.
തളിപ്പറന്പ് വിളക്കന്നൂർ തൊണ്ടാട്ടുപറന്പിൽ വർഗീസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ഷൈനി. മക്കൾ: ടിനു, ടോണി.
വ്യാപം, ബെല്ലാരി കേസുകൾ അന്വേഷിച്ച സിബിഐ എഎസ്പി ടി.വി. ജോയിക്ക് അതിവിശിഷ്ട സേവാ മെഡൽ
01:14 AM Jan 26, 2020 | Deepika.com