തിരുവനന്തപുരം: നേപ്പാളിലെ കാഠ്മണ്ഡുവിൽ വിനോദയാത്രയ്ക്കിടെ ഹോട്ടൽമുറിയിൽ വിഷവാതകം ശ്വസിച്ചുമരിച്ച കുടുംബങ്ങൾക്ക് നാടിന്റെ കണ്ണീരിൽകുതിർന്ന യാത്രാമൊഴി. ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണി ഭവനിൽ പ്രവീണ്‍ കൃഷ്ണൻ നായർക്കും കുടുംബത്തിനും അന്ത്യാഞ്ജലി അർപ്പിക്കാൻ നാടൊന്നാകെ ഒഴുകിയെത്തി.
പ്രവീണ്‍(39), ഭാര്യ ശരണ്യ(34), മക്കളായ ശീഭദ്ര(8), ആർച്ച(6), അഭിനവ് (4) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ പത്തരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കുന്നമംഗലം/കൊണ്ടോട്ടി: നേപ്പാളിൽ മരിച്ച രഞ്ജിത് കുമാറിനും കുടുംബത്തിനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി . മൃതദേഹം എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ഗ്രാമം മുഴുവൻ രഞ്ജിത്തിന്റെ കുന്നമംഗലത്തെ വസതിയിലേക്കും ഭാര്യ ഇന്ദുലക്ഷ്മിയുടെ വസതിയിലേക്കും എത്തിയിരുന്നു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട, ദന്പതികളുടെ മൂത്ത മകൻ ആറുവയസുകാരൻ മാധവിന്റെ കരച്ചിൽ നാടിന്റെ ഉള്ളുലച്ചു.
നാടിന്റെ ഉള്ളുലച്ച് അവർക്കു നിത്യനിദ്ര
01:23 AM Jan 25, 2020 | Deepika.com