കൊച്ചി: തമിഴ്നാട് മുൻ ചീഫ് സെക്രട്ടറിയും തൃശൂർ അമല ആശുപത്രി ഡയറക്ടറുമായ തൃശൂർ മണലൂർ തോപ്പിൽകോടൻകണ്ടത്ത് ടി.വി. ആന്റണി (86) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം 27ന് രാവിലെ 11ന് ചെന്നൈ സാന്തോം കത്തീഡ്രലിൽ. എംജിആറിന്റെയും കരുണാനിധിയുടെയും സർക്കാരിന്റെ കാലത്താണ് അദ്ദേഹം തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്നത്. പിതാവ് ടി.എ. വർഗീസും മദ്രാസ് ചീഫ് സെക്രട്ടറിയായിരുന്നു. മാന്പിള്ളി ആലീസ് വർഗീസാണ് അമ്മ.
ഭാര്യ: മോളി ആന്റണി, ചാലക്കുടി പുള്ളാട്ടികുളം കുടുംബാംഗം. മക്കൾ: ടി.എ. വർഗീസ് (ടിസിഎസ് ഗ്ലോബൽ എച്ച്ആർ ഹെഡ്, ചെന്നൈ), ഡോ.ജോസഫ് തോപ്പിൽ (ജിബ്രാൾട്ടർ). മരുമക്കൾ: ജിഷ (നവോദയ അപ്പച്ചന്റെ മകൾ), മരീസ (ജിബ്രാൾട്ടർ). സഹോദരങ്ങൾ: തോമസ് വർഗീസ് (റിട്ട.റെയിൽവേ ജനറൽ മാനേജർ), പരേതയായ അമ്മണി ദേവസ്യ, സുശീല സണ്ണി (എറണാകുളം).
തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ടി.വി. ആന്റണി അന്തരിച്ചു
12:55 AM Jan 25, 2020 | Deepika.com