അതിരന്പുഴയിൽ പ്രധാന​ തിരുനാ​ൾ ഇ​ന്ന്

12:25 AM Jan 25, 2020 | Deepika.com
അ​​തി​​ര​​ന്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.

വൈ​​കു​​ന്നേ​​രം 5.30ന് ​​വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​​നി​​ന്നു തു​ട​ങ്ങു​​ന്ന പ്ര​​ദ​​ക്ഷി​​ണം ചെ​​റി​​യ​​പ​​ള്ളി​​യും വ​​ലി​​യ പ​​ള്ളി​​യും ചു​​റ്റി 7.30ന് ​​വ​​ലി​​യ​​പ​​ള്ളി​​യി​​ൽ സ​​മാ​​പി​​ക്കും. 22 വി​​ശു​​ദ്ധ​​രു​​ടെ തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ സം​​വ​​ഹി​​ക്ക​​പ്പെ​​ടു​​ന്ന തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണ​​മാ​​ണി​​ത്. കൊ​​ടി​​ക​​ൾ, നൂ​​റു​​ക​​ണ​​ക്കി​നു മു​​ത്തു​​ക്കു​​ട​​ക​​ൾ, ആ​​ല​​വ​​ട്ടം, വെ​​ഞ്ചാ​​മ​​രം, ചു​​രു​​ട്ടി, ത​​ഴ​​ക്കു​​ട തു​​ട​​ങ്ങി​​യ അ​​ക​​ന്പ​​ടി​​ക്കൂ​​ട്ട​​ങ്ങ​​ൾ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നു ഭ​​ക്തി​​ക്കു പു​​റ​​മേ വ​​ർ​​ണ ശോ​​ഭ​​യും പ​​ക​​രു​​ന്നു.

പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന്‍റെ ഏ​​റ്റ​​വും പി​​ന്നി​​ലാ​​യി സം​​വ​​ഹി​​ക്ക​​പ്പെ​​ടു​​ന്ന വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​ത്തെ ആ​​യി​​ര​​ക്ക​​ണ​​ക്കി​നു ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ അ​​നു​​ധാ​​വ​​നം ചെ​​യ്യും. വെ​​റ്റി​​ല​​യെ​​റി​​ഞ്ഞും പു​​ഷ്പ​​വൃ​​ഷ്ടി ന​​ട​​ത്തി​​യും വി​ശ്വാ​സി​ക​ൾ വി​​ശു​​ദ്ധ​​നോ​​ടു​​ള്ള വ​​ണ​​ക്ക​​വും ആ​​ദ​​ര​​വു​​മ​​റി​​യി​​ക്കും.