പാലാ: ജെഇഇ മെയിൻ ബിആർക്ക് ആൻഡ് ബി പ്ലാനിംഗ് പരീക്ഷയിൽ പാലാ ചാവറ പബ്ലിക് സ്കൂളിലെ റിയ ആൻ 99.9982 പെർസന്റൈൽ മാർക്ക് നേടി കേരളത്തിൽ ഒന്നാമതായി. അഖിലേന്ത്യാ തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. 99.9910 പെർ സന്റൈൽ മാർക്ക് നേടി ബി. പ്ലാനിംഗിലും റിയ കേരളത്തിൽ ഒന്നാമതെത്തി. ബി പ്ലാനിംഗിൽ പിഡബ്ല്യുഡി വിഭാഗത്തിൽ ചാവറ പബ്ലിക് സ്കൂളിലെതന്നെ കെ.ജെ. ഹരിശങ്കർ അഖിലേന്ത്യാ തലത്തിൽ ഒന്നാമനായി.
പാലാ സ്വദേശിയും ദുബായിൽ ഹണിവെൽ ഇന്റർ നാഷണൽ ഗോബ്ലൽ ജനറൽ മാനേജരുമായ കിഴുക്കരക്കാട്ട് സുജോ ജോണിന്റെയും വീണ വിക്ടറിന്റെയും പുത്രിയാണ് റിയ ആൻ. ദുബായിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ റികിത മരിയ സഹോദരിയാണ്. കോഴിക്കോട് കാക്കൂർ പാർവതിയിൽ കെഎസ്ഇബി അസി. എൻജിനിയറായ എ. കുഞ്ഞിശങ്കരന്റെയും തൃപ്പൂണിത്തുറ സംസ്കൃത കോളജിൽ അസി. പ്രഫസറായ ജി. ജ്യോത്സനയുടെയും പുത്രനാണ് ഹരിശങ്കർ. ദേവശങ്കർ കെ.ജെ സഹോദരനാണ്.
ബിആർക്ക് പരീക്ഷയിൽ 14ഉം ബി പ്ലാനിംഗ് പരീക്ഷയിൽ 16 ഉം കുട്ടികൾ 99 പെർസന്റൈലിനു മുകളിൽ മാർക്കു നേടി. കഴിഞ്ഞ ദിവസം പുറത്തുവന്ന ജെഇഇ മെയിൻ പരീക്ഷയിലും പാലാ ചാവറ സ്കൂളിൽനിന്നു 16 കുട്ടികൾ 99 പെർസെന്റൈലിനു മുകളിൽ മാർക്ക് നേടിയിരുന്നു. ബിജോ ജോണ് 99.9333 പെർസ ന്റൈൽ മാർക്ക് നേടി സ്കൂളിൽ ഒന്നാമനായി. കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളിൽനിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ 99 പെർസന്റൈൽ മാർക്കിനു മുകളിൽ നേടിയതു ചാവറ പബ്ലിക് സ്കൂളിൽനിന്നാണെന്നു പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ സിഎംഐ അറിയിച്ചു. വിജയികളെ മാനേജർ ഫാ. സക്കറിയാസ് കളപ്പുരയ്ക്കൽ സിഎംഐ, പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ സിഎം ഐ, ഡയറക്ടർ ഫാ. സാബു കൂടപ്പാട്ട് സിഎംഐ, പിടിഎ പ്രതിനിധികൾ എന്നിവർ അഭിനന്ദിച്ചു.
ജെഇഇ മെയിൻ ബിആർക്കിൽ കേരളത്തിൽ റിയ ആൻ ഒന്നാമത്
11:51 PM Jan 24, 2020 | Deepika.com