തിരുവനന്തപുരം: മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം.
https://sslcexam.kerala.gov.in ലെ ‘Candidate Date Part Certificate View എന്ന ലിങ്കിലൂടെ വിദ്യാഭ്യാസജില്ല, സ്കൂൾ, അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം.
പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ പ്രഥമാധ്യാപകരെ 29നകം വിവരം അറിയിക്കണം.
എസ്എസ്എൽസി സർട്ടിഫിക്കറ്റ്: വിവരങ്ങൾ രക്ഷിതാക്കൾക്ക് പരിശോധിക്കാം
11:51 PM Jan 24, 2020 | Deepika.com