തിരുവനന്തപുരം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ റെയിൽ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ കോട്ടയം വഴിയുള്ള മെമു, പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും.
റദ്ദാക്കിയ സർവീസുകൾ
കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം, എറണാകുളം- കൊല്ലം, കൊല്ലം- എറണാകുളം, ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം, എറണാകുളം- കൊല്ലം മെമു സർവീസുകളും കോട്ടയം വഴിയുള്ള എറണാകുളം - കായംകുളം, കായംകുളം- എറണാകുളം, ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം, എറണാകുളം- ഷൊർണൂർ, ഷൊർണൂർ- എറണാകുളം പാസഞ്ചറുകളും റദ്ദാക്കി.
വഴിതിരിച്ചു വിടുന്ന ട്രെയിനുകൾ
നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ്, തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ്, കന്യാകുമാരി- മുംബൈ സിഎസ്എംടി എക്സ്പ്രസ്, തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ്, കന്യാകുമാരി - കെഎസ്ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ മെയിൽ, കൊച്ചുവേളി - ശ്രീ ഗംഗാനഗർ പ്രതിവാര എക്സ്പ്രസ് എന്നിവ കായംകുളം ജംഗ്ഷനിൽ നിന്നും ആലപ്പുഴ വഴി തിരിച്ചു വിടും.
ഈ ട്രെയിനുകൾക്ക് ഹരിപ്പാട്, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നീ സ്റ്റേഷനുകളിൽ അന്നേ ദിവസം രണ്ടു മിനിറ്റ് വീതം താൽക്കാലിക സ്റ്റോപ്പ് ഉണ്ടാകും. തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 35 മിനിറ്റും നാഗർകോവിൽ- കോട്ടയം പാസഞ്ചർ ഒന്നേകാൽ മണിക്കൂറും ചെങ്ങന്നൂരിൽ പിടിച്ചിടും.
കോട്ടയം പാതയിൽ നാളെ ട്രെയിൻ നിയന്ത്രണം
12:30 AM Jan 24, 2020 | Deepika.com