കോട്ടയം: കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം നേതൃയോഗം ഇന്ന് 12നു കോട്ടയം ഐഎംഎ ഹാളിൽ ചേരും. സി.എഫ്. തോമസ് അധ്യക്ഷതവഹിക്കും. പി.ജെ. ജോസഫ് ഉദ്ഘാടനംചെയ്യും.
ഫെബ്രുവരി എട്ടിനു തിരുനക്കര മൈതാനിയിൽ നടക്കുന്ന കർഷകരക്ഷാ സംഗമം വിജയിപ്പിക്കാനുള്ള കർമപരിപാടികൾ മോൻസ് ജോസഫ് അവതരിപ്പിക്കും. സ്വാഗതസംഘം ഓഫീസ് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ജോയി ഏബ്രഹാം അറിയിച്ചു.
ജോസഫ് വിഭാഗം യോഗം ഇന്ന്
12:30 AM Jan 24, 2020 | Deepika.com