കൊച്ചി: തൊഴിലാളി സമരത്തെത്തുടർന്നു മുത്തൂറ്റ് ഫിനാൻസ് ശാഖകളുടെയും മെയിൻ ഓഫീസിന്റെയും പ്രവർത്തനം തടസപ്പെടാതിരിക്കാൻ ഒരു വിഭാഗം ജീവനക്കാരും എംഡി ജോർജ് അലക്സാണ്ടറും നൽകിയ ഹർജികൾ ഹൈക്കോടതി ഫെബ്രുവരി ഏഴിന് പരിഗണിക്കാൻ മാറ്റി. പ്രശ്ന പരിഹാരത്തിനായി ഈ മാസം 29ന് ഒത്തുതീർപ്പ് ചർച്ച നടക്കുന്ന സാഹചര്യത്തിലാണു ഹർജി മാറ്റിയത്.
മനുഷ്യത്വപരമായ നിലപാടാണു വിഷയത്തിൽ സ്വീകരിക്കേണ്ടതെന്ന് ഹർജി പരിഗണിക്കവേ ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഒത്തുതീർപ്പു ചർച്ചയിൽ ഇരു വിഭാഗങ്ങളിലെയും അഭിഭാഷകരെക്കൂടി പങ്കെടുപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചു.
മുത്തൂറ്റ് സമരം: ഹർജികൾ ഏഴിന് പരിഗണിക്കും
11:54 PM Jan 23, 2020 | Deepika.com