കോട്ടയം: പൗരത്വബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 30നുവൈകുന്നേരം തിരുനക്കര മൈതാനത്ത് യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യഭൂപടത്തിൽ 2500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കേരള കോൺഗ്രസ് -എം ജോസ് വിഭാഗം യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, എം.എസ്. ജോസ്, ജോബ് മൈക്കിൾ, ബേബി ഉഴുത്തുവാൽ, അലക്സ് കോഴിമല, പ്രിൻസ് ലൂക്കോസ്, വിജി എം. തോമസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോസഫ് ചാമക്കാല, ജോസ് പുത്തൻകാലാ, സാജൻ തൊടുക, ജോർജ്കുട്ടി ആഗസ്തി, ഫിലിപ്പ് കുഴികുളം, സഖറിയാസ് കുതിരവേലി, ഒൗസേപ്പച്ചൻ വാളിപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
നിയമസഭാ ഉപതെരെഞ്ഞെടുപ്പുകളുടെ കാലത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പി.ജെ. ജോസഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടും യുഡിഎഫിനെ ദുർബലപ്പെടുത്താതിരിക്കാനാണ് താൻ പ്രതികരിക്കാതിരുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തു ജോസ് കെ. മാണി എംപി പറഞ്ഞു.
മനുഷ്യഭൂപടം വിജയിപ്പിക്കും: കേരള കോൺ. ജോസ് വിഭാഗം
11:44 PM Jan 23, 2020 | Deepika.com