ചങ്ങനാശേരി : മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഭിന്നശേഷിയുള്ള യുവാവ് മരിച്ചു. ചീരഞ്ചിറ കുളങ്ങര പറന്പിൽ പരേതനായ ചെല്ലപ്പന്റെ മകൻ അജി (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മൊബൈൽ ചാർജ് ചെയ്യുന്നതിനിടയിലാണ് അജിക്ക് വൈദ്യുതാ ഘാതമേറ്റത്. താഴേക്ക് തെറിച്ചു വീണ അജിയെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് നാലിന് ചീരഞ്ചിറ എകെസിഎച്ച്എം ശ്മശാനത്തിൽ.
പൊന്നമ്മയാണ് അജിയുടെ മാതാവ്. ഇവരുടെ ഏക മകൻ ആയിരുന്നു. നാലുന്നാക്കൽ തീരം സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ്.
മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
11:44 PM Jan 23, 2020 | Deepika.com