റാന്നി: ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടയിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ഷോക്കേറ്റു മരിച്ചു. സ്വകാര്യ ടൂറിസ്റ്റ് ബസിലെ ഡ്രൈവർ കൊറ്റനാട് പൊങ്ങനാമണ്ണിൽ ബിനു രാജനാണ് (48) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ ബസിലെ ലൈറ്റിന്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇൻവർട്ടറിൽ നിന്നു ഷോക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റാന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: മിനി. മക്കൾ: നിധിൻ, നിധുന.
ബസിന്റെ ഇൻവേർട്ടറിൽനിന്നു ഷോക്കേറ്റ് മരിച്ചു
11:44 PM Jan 23, 2020 | Deepika.com