തണുപ്പും ചൂടുവെള്ളവും കിട്ടുന്ന എസിയുമായി ചിൽട്ടണ്‍
11:18 PM Jan 23, 2020 | Deepika.com
കൊച്ചി: മുറി ശീതീകരിക്കുന്നതിന് പുറമേ ചൂടുവെള്ളവും ലഭ്യമാക്കുന്ന പേറ്റന്റ് ചെയ്ത എയർ കണ്ടീഷണർ വികസിപ്പിച്ചു ചിൽട്ടണ്‍ റെഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡ് (സിആർപിഎൽ). ചെന്നൈ ഐഐടിയിൽ പരീക്ഷിച്ച ചിൽട്ടണ്‍ ഡിസൈൻ സ്പ്ലിറ്റ് എയർ കണ്ടീഷണർ മുപ്പത് ശതമാനംവരെ വൈദ്യുതി ലാഭം നൽകുമെന്നും ഈ എസി ഉപയോഗിക്കുന്പോൾ ചൂടുവെള്ളം കൂടി ലഭിക്കുന്നതുകൊണ്ട് കൂടുതൽ വൈദ്യുതി ലാഭിക്കാനാകുമെന്നും സിആർപിഎൽ ഉടമ ചിൽ പ്രകാശ് പത്രസമ്മേളനത്തിൽ പറഞ്ഞു. 25 മിനിറ്റിൽ 50 ലിറ്റർ ചൂടുവെള്ളം 40 ഡിഗ്രിവരെ ചിൽട്ടണ്‍ ഡിസൈൻ എസി വഴി ലഭിക്കും.