കൊച്ചി: നിർമാണം പൂർത്തിയാക്കിയ ഭൂരിഭാഗം ജോലികളുടെയും തുക ലഭിക്കാത്തതിനെത്തുടർന്ന് ഓൾ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ടെൻഡറുകൾ ബഹിഷ്കരിക്കുന്നു.
സർക്കാരിന്റെ വിവിധ നിർമാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തിയ പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ഇറിഗേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ കരാറുകാരാണ് ഇന്നു മുതൽ ടെൻഡർ ബഹിഷ്കരിക്കുന്നത്. 4000 കോടി രൂപയാണ് കരാറുകാർക്ക് കിട്ടാനുള്ളത്. കുടിശിക ചോദിക്കുന്ന കരാറുകാരോട് അധികൃതർ ജന്മിമാരെപ്പോലെയാണ് പെരുമാറുന്നതെന്നും വൈരാഗ്യബുദ്ധിയോടെ പുതിയ ഉത്തരവുകൾ ഇറക്കി കരാറുകാരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഗവ. കരാറുകാർ ഇന്നു മുതൽ ടെൻഡർ ബഹിഷ്കരിക്കും
01:10 AM Jan 23, 2020 | Deepika.com