ഇടുക്കി രണ്ടാംഘട്ടം: ടെൻഡർ വിളിച്ചു
12:51 AM Jan 23, 2020 | Deepika.com
തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിൽ രണ്ടാംഘട്ട പഠനത്തിനായി ആഗോള ടെൻഡർ വിളിച്ചതായി മന്ത്രി എം.എം. മണി. പത്രസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.ഇടുക്കിയിൽ നിന്ന് ഉത്പാദനം കഴിഞ്ഞെത്തിയ ജലം പന്പു ചെയ്ത് കയറ്റി വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്നതു സംബന്ധിച്ചു പഠിക്കുന്നതിനാണ് ആഗോള ടെൻഡർ വിളിച്ചത്. 780 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിടുന്നതാണ് പദ്ധതി.