ഓ​ട​ക്കാ​ലി പ​ള്ളി: വി​ധി ന​ട​പ്പാ​ക്കാൻ കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം

12:51 AM Jan 23, 2020 | Deepika.com
കൊ​​​ച്ചി: പെ​​​രു​​​മ്പാ​​​വൂ​​​ര്‍ ഓ​​​ട​​​ക്കാ​​​ലി സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ല്‍ കോ​​​ട​​​തി വി​​​ധി ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ജി​​​ല്ലാ കോ​​​ട​​​തി​​​യു​​​ടെ അ​​​ന്ത്യ​​​ശാ​​​സ​​​നം. വി​​​ധി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. ഒ​​​രൊ​​​റ്റ അ​​​വ​​​സ​​​രം കൂ​​​ടി ന​​​ല്‍​കാം. അ​​​തി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. ആ​​​ലു​​​വ റൂ​​​റ​​​ല്‍ എ​​​സ്പി കെ. ​​​കാ​​​ര്‍​ത്തി​​​ക് ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​ക​​​വേ​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശം.

ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി റി​​​പ്പോ​​​ര്‍​ട്ട് ത​​​ര​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ല്‍ എ​​​സ്പി നാ​​​ലി​​​ന് ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. വി​​​ശ്വാ​​​സ​​​ത്തി​​ന്‍റെ കൂ​​​ടി പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നും ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ആ​​​ത്മാ​​​ര്‍​ഥ​​​മാ​​​യി ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എ​​​സ്പി കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. പോ​​​ലീ​​​സ് മ​​​ന​​​സ് വ​​​ച്ചാ​​​ല്‍ നി​​​ഷ്പ്ര​​​യാ​​​സം ക​​​ഴി​​​യു​​​മെ​​​ന്ന് ഓ​​​ര്‍​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​വും കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

പെ​​​രു​​​മ്പാ​​​വൂ​​​ര്‍ ഓ​​​ട​​​ക്കാ​​​ലി പ​​​ള്ളി കൂ​​​ടാ​​​തെ കോ​​​ത​​​മം​​​ഗ​​​ലം പ​​​ള്ളി​​​യി​​​ല​​​ട​​​ക്കം ഒ​​​ട്ടേ​​​റെ ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ശ്നം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. അ​​​വി​​​ടെ​​​യെ​​​ല്ലാം ആ​​​ത്മാ​​​ര്‍​ഥ​​​മാ​​​യി ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ത് മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും എ​​​സ്പി വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ര്‍​ന്നാ​​​ണ് വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ഒ​​​ര​​​വ​​​സ​​​രം കൂ​​​ടി ന​​​ല്‍​കു​​​ക​​​യാ​​​ണെ​​​ന്നും ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു​​​ള്ളി​​​ല്‍ വി​​​ധി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.