തിരുവനന്തപുരം: വെള്ളക്കരം ഓണ്‍ലൈന്‍ ആയി അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയുടെ ഒരു ശതമാനം കിഴിവ് അനുവദിക്കാന്‍ വാട്ടര്‍ അഥോറിറ്റി തീരുമാനിച്ചു.
ഒരു ബില്ലില്‍ പരമാവധി നൂറു രൂപയായിരിക്കും ഇത്തരത്തില്‍ കുറച്ചു നല്‍കുന്നത്. കുടിശിക വരുത്താത്തവർക്കായിരിക്കും ഈ ആനുകൂല്യം. എല്ലാ വ്യാവസായിക കണക്ഷനുകളുടെ ബില്ലുകളുടെയും മറ്റു കണക്ഷനുകളുടെ 2000 രൂപയില്‍ കൂടുതല്‍ വരുന്ന ബില്ലുകളുടെയും അടവ് ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വെള്ളക്കരം ഓണ്‍ലൈന്‍ ആയി അടച്ചാല്‍ കിഴിവ്
12:51 AM Jan 23, 2020 | Deepika.com