തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 299 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളജിന്റെ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന് 134.45 കോടി, പാറശാല താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മുഖേന 32.27 കോടി, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയുടെ പുനര്‍ നിമാര്ണത്തിനായി കിഫ്ബി വഴി 62.85 കോടി രൂപ, കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 69.05 കോടി എന്നിങ്ങനെയാണ് കിഫ്ബി വഴി അനുവദിച്ചത്.
എട്ട് നിലകളിലുള്ള സര്‍ജിക്കല്‍ ബ്ലോക്കാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മിക്കുന്നത്.
ആരോഗ്യ മേഖലയ്ക്ക് കിഫ്ബി വഴി 299 കോടി അനുവദിച്ചു
12:51 AM Jan 23, 2020 | Deepika.com