കൊച്ചി: അന്തർദേശീയ സീറോ മലബാർ മാതൃവേദി ജനറൽബോഡി യോഗവും ഇലക്ഷൻ കാന്പയിനും ഇന്നും നാളെയുമായി പാലാ അൽഫോൻസിയൻ പാസ്റ്ററൽ സെന്ററിൽ നടക്കും.
രാവിലെ 10ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. അന്തർദേശീയ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിക്കും.
ബിഷപ് മാർ ജോസ് പുളിക്കൽ, ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ, വൈസ് പ്രസിഡന്റ് സിജി ലുക്സണ്, ട്രഷറർ മേരി ജോസ് കാര്യങ്കൽ, പാലാ ര ൂപത മാതൃവേദി ഡയറക്ടർ റവ. ഡോ. ഷീൻ പാലയ്ക്കാത്തടം തുടങ്ങിയവർ പ്രസംഗിക്കും. ഇന്നും നാളെയുമായി വിവിധ സെഷനുകളിൽ പ്രമുഖർ പ്രസംഗിക്കും.
സീറോ മലബാർ മാതൃവേദി ജനറൽബോഡി ഇന്നു മുതൽ
12:50 AM Jan 23, 2020 | Deepika.com