കൊച്ചി: കൂടത്തായി കൊലക്കേസ് ആസ്പദമാക്കി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതു രണ്ടാഴ്ചത്തേക്കു ഹൈക്കോടതി സ്റ്റേ ചെയ്തു. കൂടത്തായി കൊലക്കേസ് സീരിയലും സിനിമയുമാക്കുന്നതിനെതിരേ കേസിലെ മുഖ്യസാക്ഷി ബാവ എന്ന മുഹമ്മദ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കേസന്വേഷണത്തെതന്നെ ബാധിക്കുന്ന തരത്തില്‍ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും ഹര്ജിക്കാരന് വാദിച്ചു.
കൂടത്തായി എന്ന പേരില്‍ ഒരു ചാനലിൽ പരമ്പര തുടങ്ങിയെന്നും അണിയറയില്‍ രണ്ടു സിനിമ ഇതേ വിഷയത്തില്‍ ഒരുങ്ങുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചത്.
കൂടത്തായി സീരിയലിനു സ്റ്റേ
11:50 PM Jan 22, 2020 | Deepika.com