കോട്ടയം: കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷൻ സിൽവർ ജൂബിലി ട്രസ്റ്റിന്റെ വാർഷികവും സ്കോളർഷിപ്പ് വിതരണവും 26നു നടക്കും. 2.30നു ലൂർദ് ഫൊറോന പള്ളി ഹാളിൽ നടക്കുന്ന സമ്മേളനം ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ ഉദ്ഘാടനംചെയ്യും.
സ്കോളർഷിപ്പ് വിതരണവും അദേഹം നിർവഹിക്കും. പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി തോമസ വർഗീസ്, കെഎംസിഎ കുവൈറ്റ് പ്രസിഡന്റ് ഫിറോസ് മാത്യു, കെഎസിഎ കുവൈറ്റ് സെക്രട്ടറി മോളി മാത്യു, പി.കെ. അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.
സ്കോളർഷിപ് വിതരണം 26ന്
11:11 PM Jan 22, 2020 | Deepika.com