മാര്‍ ഈവാനിയോസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം 26ന്
11:11 PM Jan 22, 2020 | Deepika.com
കൊച്ചി: തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമവും അമികോസ് കൊച്ചി ചാപ്റ്ററിന്റെ ഉദ്ഘാടനവും 26ന് വൈകുന്നേരം അഞ്ചിന് എറണാകുളം രാമവര്‍മ ക്ലബില്‍ നടക്കും. ജസ്റ്റീസ് ജെ.ബി.കോശി ഉദ്ഘാടനം നിര്‍വഹിക്കും. പൂര്‍വ വിദ്യാര്‍ഥികളായ പി.ടി.തോമസ് എംഎല്‍എ, ക്രിസ്റ്റി ഫെര്‍ണാണ്ടസ് തുങ്ങിയവര്‍ പ്രസംഗിക്കും. ഇതുവരെ ചാപ്റ്ററില്‍ അംഗത്വം എടുക്കാത്ത പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് അംഗത്വം ടുക്കാം. ഫോണ്‍: 8547548959.