തിരുവനന്തപുരം: സെപ്റ്റിക് മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്ന യൂനിറ്റുകള്‍ ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍മാണ ചെലവിനായി അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഹരിതകേരളം മിഷന് കനകക്കുന്ന് സൂര്യകാന്തിയില്‍ സംഘടിപ്പിച്ച ശുചിത്വ സംഗമം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശുചിത്വ സംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് മാലിന്യമുക്ത കേരളത്തിനായുള്ള തുടര്‍ മുന്നേറ്റങ്ങള്‍ സാധ്യമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയം ഭരണ മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു.
സെപ്റ്റിക് മാലിന്യ സംസ്കരണത്തിന് സ്ഥലം കണ്ടെത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഞ്ച്കോടി
11:11 PM Jan 22, 2020 | Deepika.com