കൂടത്തായി : കൊലപാതക പരമ്പര സിനിമയാക്കുന്നതിന്എതിരേ ഹര്‍ജി
12:01 AM Jan 22, 2020 | Deepika.com
കൊച്ചി: കൂടത്തായി കൊലപാതക പരമ്പര സിനിമയും സീരിയലുമാക്കുന്നതിനെതിരെ മുഖ്യ സാക്ഷിയും കൂടത്തായി സ്വദേശിയുമായി ബാവ എന്ന മുഹമ്മദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കൂടത്തായിയില്‍ ജോളിയെന്ന യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും സയനൈഡ് നല്കി കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കോടഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഫ്ളവേഴ്സ് ടിവി ജനുവരി 13 മുതല്‍ കൂടത്തായി ദി ഗെയിം ഓഫ് ഡെത്ത് എന്ന പേരില്‍ സീരിയല്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയെന്നും ഇതേ വിഷയത്തില്‍ രണ്ടു സിനിമകള്‍ കൂടി ഒരുങ്ങുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.