തിരുവനന്തപുരം: ആലപ്പുഴ പാതയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 10 വരെ ഇതുവഴിയുള്ള ഏതാനും ട്രെയിനുകൾ കോട്ടയം വഴി തിരിച്ചു വിടും.
ഇന്നു മുതൽ ഫെബ്രുവരി ഒന്‍പതു വരെ തീയതികളിൽ (ജനുവരി 23, 24, 30, ഫെബ്രുവരി ആറ് എന്നീ തീയതിയിൽ ഒഴികെ) മംഗലാപുരത്തു നിന്നു പുറപ്പെടുന്ന മാവേലി എക്സ്പ്രസ് കോട്ടയം വഴി സർവീസ് നടത്തും.
എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ഹസ്രത് നിസാമുദ്ദീനിൽ നിന്നും ഈ മാസം 26, 28, ഫെബ്രുവരി രണ്ട്, നാല് എന്നീ തീയതികളിൽ പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം ടൗണ്‍, കോട്ടയം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
ചെന്നൈ സെൻട്രലിൽ നിന്നും ഈ മാസം 28, 31, ഫെബ്രുവരി നാല്, ഏഴ് എന്നീ തീയതികളിൽ പുറപ്പെടുന്ന ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കോട്ടയം വഴി സർവീസ് നടത്തും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂർ, കായംകുളം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും. ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസ് ഈ മാസം 23 മുതൽ ഫെബ്രുവരി 10 വരെ ( ഈ മാസം 25നും വെള്ളിയാഴ്ചകളിലും ഒഴികെ) തുറവൂർ, കുന്പളം എന്നിവിടങ്ങളിലായി 55 മിനിറ്റ് പിടിച്ചിടും.
ട്രെയിനുകൾ കോട്ടയംവഴി സർവീസ് നടത്തും
11:58 PM Jan 21, 2020 | Deepika.com