തിരുവനന്തപുരം: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) ഭാരവാഹികളെ തെരഞ്ഞെടുത്തു. തിരുവനന്തപുരം മേജർ അതിഭദ്രാസന പ്രസിഡന്റായി ജെറിൻ മാത്യു പുതുവീട്ടിലിനെയും ജനറൽ സെക്രട്ടറിയായി ലിജു ബാബു കോട്ടവട്ടത്തെയും തെരഞ്ഞെടുത്തു.
ഫാ. വർഗീസ് കിഴക്കേക്കര(ഡയറക്ടർ), ഫാ. അരുണ്‍ ഏറത്ത് (അസിസ്റ്റന്റ് ഡയറക്ടർ), സിസ്റ്റർ ജെർമെയ്ൻ ഡിഎം(ആനിമേറ്റർ), ജിജു ജസ്റ്റിൻ കോഴിയോട്(ട്രഷറർ), നിഖിൽ ജാക്സണ്, ഷാരോണ്‍ കെ. റെജി, ആതിര എസ്. ലാലു (വൈസ് പ്രസിഡന്റുമാർ), മോബിൻ മോനച്ചൻ, ബിനു ചെങ്കുളം, വിനിത റിജോ (സെക്രട്ടറിമാർ), ജോബിൻ ഡേവിഡ്, റോഷ്ന മറിയം ഈപ്പൻ (കെസിവൈഎം സിൻഡിക്കേറ്റ് അംഗങ്ങൾ), ജോജു ജോണ്‍, ജോമോൾ ജോണി (കെസിവൈഎം സെനറ്റ് അംഗങ്ങൾ), ജിത്തു ജോണ്‍ ഫ്രാൻസിസ്, ആർ.ജെ. രഞ്ജിത(സഭാതല സിൻഡിക്കറ്റ് അംഗങ്ങൾ) എന്നിവരാണു മറ്റു ഭാരവാഹികൾ.
എംസിവൈഎം: ജെറിൻ മാത്യു പ്രസിഡന്റ്; ലിജു ബാബു ജന. സെക്രട്ടറി
11:37 PM Jan 21, 2020 | Deepika.com