കടുത്തുരുത്തി: ചാമക്കാലായിൽ ബേക്കറിയുടമയെ കുത്തിയ ശേഷം ഒളിവിൽ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. ചാമക്കാല ചിറയിൽ പുത്തൻപുരയിൽ സൈമണെയാണ് (68)തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം ചാമക്കാല പ്ലാംപറന്പിൽ പി.കെ. ജോണിന് കുത്തേറ്റിരുന്നു.
തിങ്കളാഴ്ച്ച രാത്രി 8.30 ന് ചാമക്കാലായിലെ ജോണിന്റെ കടയുടെ മുന്നിൽ വച്ചാണ് സംഭവം ഉണ്ടായത്. ജോണിനെ കുത്തിയ ശേഷം ഒളിവിൽ പോയ സൈമണായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജോണ്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സൈമണിന്റെ സംസ്കാരം ഇന്ന് നാലിന് ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ പള്ളിയിൽ. ഭാര്യ അന്നമ്മ. മക്കൾ: സോണിയ, സോളി, സോജൻ. മരുമക്കൾ: ജോമോൻ, റെജി. എവിലിൻ.
ഒളിവിൽ പോയ ആളെ മരിച്ചനിലയിൽ കണ്ടെത്തി
11:37 PM Jan 21, 2020 | Deepika.com