അടിമാലി: ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടറും സംഘവും അടിമാലി പൊളിഞ്ഞപാലം ഭാഗത്തുനടത്തിയ പരിശോധനയിൽ അടിമാലി ചാറ്റുപാറ ഷാർവിൻ (25), വെള്ളത്തൂവൽ മനുമണി (27), അടിമാലി മുത്താരംകുന്ന് സനിൽ (31) എന്നിവരെ നാലു കിലോഗ്രാം കഞ്ചാവുമായി പിടികൂടി. തിങ്കളാഴ്ച അർധരാത്രിയിലാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. ഷാർവിൻ നിയമ വിദ്യാർഥിയാണ്. പ്രതികളായ സനിലും മനുമണിയും ഓടി രക്ഷപെട്ടു.
പ്രതികൾ മുന്പും കഞ്ചാവ് കേസുകളിൽ പ്രതികളാണെന്നും എക്സൈസ് സംഘം അറിയിച്ചു. സനിൽ മാഹിയിൽനിന്നു മദ്യം കടത്തിയ കേസിലും പ്രതിയാണ്. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ടി.എൻ. സുധീർ, എക്സൈസ് ഇൻസ്പക്ടർ സുനിൽ ആന്റോ, സജിമോൻ, സുനിൽകുമാർ, വിശ്വനാഥൻ, ജലീൽ, സിജുമോൻ, അനൂപ് തോമസ്, രഞ്ജിത്, അഗസ്റ്റിൻ തോമസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കഞ്ചാവ് കടത്ത് നിയമ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
11:16 PM Jan 21, 2020 | Deepika.com