സ്മാര്‍ട്ട് സിറ്റി മിഷന് പദ്ധതി: അവലോകന യോഗം 29ന്
11:16 PM Jan 21, 2020 | Deepika.com
കൊച്ചി: കേന്ദ്ര നഗരവികസന പദ്ധതിയായ സ്മാര്‍ട്ട് സിറ്റി മിഷന് പ്രോജക്ട് അവലോകനം ചെയ്യുന്നതിനായി മന്ത്രി എ.സി. മൊയ്തീന് യോഗം വിളിച്ചു. 29ന് തിരുവനന്തപുരത്താണ് യോഗം. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി മിഷന് പദ്ധതിയുടെ പുരോഗതി സിഎസ്എംഎല്‍ പ്രതിനിധികള്‍ മന്ത്രിയെ ധരിപ്പിക്കും. പദ്ധതി നിര്‍വഹണം വേഗത്തിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.