തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎയിലെ പ്രമുഖ സ്ഥാപനത്തിൽ സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ(ഐടിഐ/ഐടിസി ട്രേഡ്), എയർലെസ്സ് സ്പ്രേ പെയിന്റർ (ഐടിഐ/ഐടിസി ട്രേഡ്), മിഗ് വെൽഡർ (ഐടിഐ/ഐടിസി ട്രേഡ്), സ്ട്രക്ചറൽ ഫിറ്റർ(ഐടിഐ/ഐടിസി ട്രേഡ്), സ്റ്റീൽ പ്രൊഡക്ഷൻ മാനേജർ(ബിഇ/ഡിപ്ലോമ ഇൻ മെക്കാനിക്കൽ) എന്നീ ഒഴിവുകളിൽ നിയമനം നടത്തുന്നു. മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം വേണം.
തിരുവനന്തപുരത്തുള്ള ഒഡിഇപിസി ഓഫീസിൽ 25ന് രാവിലെ 9.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.odepc.kerala.gov.in ൽ 23നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2329440/41/42/43/45. ഇ-മെയിൽ: gcc@odepc.in.
യുഎഇയിൽ ടെക്നീഷ്യൻമാരുടെ നിയമനം
11:16 PM Jan 21, 2020 | Deepika.com