എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ബ​ന്ധ​ങ്ങ​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡ്

11:16 PM Jan 21, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ എം​​​ടെ​​​ക്/​​​എം​​​ആ​​​ർ​​​ക്ക്/​​​പി​​​എ​​​ച്ച്ഡി സി​​​വി​​​ൽ/​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും ‘കേ​​​ര​​​ള കാ​​​ലാ​​​വ​​​സ്ഥ പ്ര​​​തി​​​രോ​​​ധ ഭ​​​വ​​​ന രൂ​​​പ​​​ക​​​ല്പ​​​ന’ വി​​​ഷ​​​യ​​​ത്തി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ/​​​പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ കാ​​​ഷ് അ​​​വാ​​​ർ​​​ഡി​​​നാ​​​യി ക്ഷ​​​ണി​​​ച്ചു.

ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ/​​​പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ടി​​​ന് 50,000 രൂ​​​പ വീ​​​തം കാ​​​ഷ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കും.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ/​​​വ​​​കു​​​പ്പ് ത​​​ല​​​വ​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തോ​​​ടെ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ/​​​പ്രോ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് (ര​​​ണ്ട് കോ​​​പ്പി) ഫെ​​​ബ്രു​​​വ​​​രി പ​​​ത്തി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം ല​​​ഭ്യ​​​മാ​​​ക്ക​​​ണം. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം ല​​​ഭി​​​ക്കു​​​ന്ന പ്രൊ​​​പ്പോ​​​സ​​​ലു​​​ക​​​ൾ വി​​​ദ​​​ഗ്ധ സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​വാ​​​ർ​​​ഡ് നി​​​ശ്ച​​​യി​​​ക്കും.

പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട വി​​​ലാ​​​സം: ഹൗ​​​സിം​​​ഗ് ക​​​മ്മീ​​​ഷ​​​ണ​​​ർ, ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ (സാ​​​ങ്കേ​​​തി​​​ക വി​​​ഭാ​​​ഗം) വ​​​കു​​​പ്പ്, ഹൗ​​​സിം​​​ഗ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം, കെ​​​എ​​​സ്എ​​​ച്ച്ബി ബി​​​ൽ​​​ഡിം​​​ഗ്, ശാ​​​ന്തി​​​ന​​​ഗ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695001. ഫോ​​​ൺ: 0471-2330720. ഇ- ​​​മെ​​​യി​​​ൽ: housing commission er@gmail.com